അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെയുള്ള ചരടുവലിക്കുപിന്നില്‍ ആരാണ് എന്നതാണ് ചോദ്യം. അബ്ദുള്‍ നാസര്‍ മഅ്ദനിയെക്കുറിച്ചുള്ള എന്റെ അറിവുകള്‍ വെച്ച് എനിക്ക് അദ്ദേഹത്തെ മനുഷ്യാവകാശ സംരക്ഷകനായേ കാണാനാവൂ. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും, അതിനു പിന്നാലെ മുംബൈയിലും ഗുജറാത്തിലും മുസ്‌ലീങ്ങള്‍ക്കുനേരെ കര്‍സേവകരുടെ ആക്രമണമുണ്ടായപ്പോഴും താടി ഷേവ് ചെയ്ത് വീടിനു മുന്നിലെ മുസ്‌ലിം നെയിം പ്ലേറ്റ് മാറ്റിയ മുസ്‌ലീങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്.

Abdul Nasar Madani

സ്വാതന്ത്ര്യ സമരം എന്നത് ചരിത്രത്തിലെ തുടര്‍ച്ചയായ പോരാട്ടമാണ്. അത് 1947 ആഗസ്റ്റ് 15ല്‍ അവസാനിക്കുന്നതല്ല. ആഘോഷിക്കപ്പെടുന്ന സ്വതന്ത്ര്യ ഇന്ത്യയുടെ ഭൂമി സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ ഭരിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നവര്‍ക്ക് പരിഗണനയും ഇടവും ലഭിക്കുന്നു; ‘ജയിലുകളില്‍’!

Abdul Nasar Madani with Father
Abdul Nasar Madani

സി.പി.ഐ നേതാവാണ് സഖാവ് അഭയ് സാഹു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിമാനിക്കാവുന്ന ചുരുക്കം ചില പ്രക്ഷോഭങ്ങളിലൊന്നാണ് പോസ്‌കോ വിരുദ്ധ സമരം. ജയിലില്‍ നിന്നും അഭയ് സാഹുവും അബ്ദുള്‍ നാസര്‍ മഅ്ദനിയും പരസ്പരം മനസിലാക്കി. എന്നാല്‍ പല സി.പി.ഐ നേതാക്കളും ഇപ്പോഴും മഅദനിക്കെതിരായ സംഘപരിവാറിന്റെ കുപ്രചരണത്തിനൊപ്പം നില്‍ക്കുന്നുണ്ട്.

Abdul Nasar Madani

ഒരു കാര്യവുമില്ലാതെ വിലപ്പെട്ട ജീവിതത്തിലെ ഒമ്പതരവര്‍ഷം നഷ്ടപ്പെട്ടശേഷം മഅ്ദനി പുറത്തുവരികയും തനിക്കു സ്വാതന്ത്ര്യം നിഷേധിക്കാന്‍ ഗൂഢാലോചന നടത്തിയ എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു എന്നു പറയുകയും ചെയ്തു. തന്റെ ഒമ്പതര വര്‍ഷം നഷ്ടപ്പെടുത്തിയ സര്‍ക്കാറിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു കേസുപോലും അദ്ദേഹം നല്‍കിയില്ല.

ഒരു കാര്യവുമില്ലാതെ വിലപ്പെട്ട ജീവിതത്തിലെ ഒമ്പതരവര്‍ഷം നഷ്ടപ്പെട്ടശേഷം മഅ്ദനി പുറത്തുവരികയും തനിക്കു സ്വാതന്ത്ര്യം നിഷേധിക്കാന്‍ ഗൂഢാലോചന നടത്തിയ എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു എന്നു പറയുകയും ചെയ്തു. തന്റെ ഒമ്പതര വര്‍ഷം നഷ്ടപ്പെടുത്തിയ സര്‍ക്കാറിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു കേസുപോലും അദ്ദേഹം നല്‍കിയില്ല.doolnews